Connect with us

Gulf

വിശുദ്ധ ഹജ്ജിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു; ഇരുഹറമുകളിലും വിപുലമായ സൗകര്യങ്ങള്‍

Published

|

Last Updated

മദീന: രണ്ടു മാസ കാലം നീണ്ടു നില്‍ക്കുന്ന വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളുടെ ഒരുക്കങ്ങൾ ധ്രുതഗതിയിൽ പുരോഗമിക്കുന്നു. വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരെ സഊദി അറേബ്യ സ്വാഗതം ചെയ്യുന്നുവെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.

ഈ വര്‍ഷം ഹറമില്‍ വിശാലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മത്വാഫില്‍ ഒരേ സമയം മണിക്കൂറില്‍ 107,000 പേര്‍ക്ക് ത്വവാഫ് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മതാഫിലെ മുകള്‍ നിലയില്‍ എയര്‍ കണ്ടീഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൂട് കൂടിയതിനാല്‍ ഇത് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ ആശ്വാസമാകും. ഹാജിമാര്‍ക്ക് ചൂടില്‍ നിന്ന് ആശ്വാസം പകരാന്‍ വാട്ടര്‍സ്‌പ്രേ ഫാനുകളും, അംഗ ശുദ്ധി വരുത്തുന്നതിന് 6000 യൂണിറ്റുകളും, 8,441 ടോയ്‌ലെറ്റുകളും ഇത്തവണ സംവിധാനിച്ചിട്ടുണ്ട്

തീര്‍ഥാടകരുടെ തിരക്ക് ഒഴിവാക്കുന്നതിന് ഹറമില്‍ 210 വാതിലുകളും , മസ്ജിദുന്നബവിയില്‍ 100 വാതിലുകളും ഹാജിമാര്‍ക്കായി തുറന്ന് കൊടുക്കും. 28 എസ്‌കലേറ്ററുകള്‍ ഹറമിലും 4 എക്സലേറ്ററുകള്‍ മദീനയിലും മസ്ജിദുല്‍ ഹറമില്‍ ഇരുപത്തിഅയ്യായിരം സംസം വെള്ളത്തിന്റെ കണ്ടൈനറുകളും മസ്ജിദുന്നബവിയില്‍ ഇരുപത്തി മൂവ്വായിരം സംസം വെള്ളത്തിന്റെ കണ്ടൈനറുകളും ഒരുക്കിയിട്ടുണ്ട്.

വെള്ളിയാഴ്ചകളിലെ പ്രഭാഷണങ്ങള്‍ പത്ത് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീര്‍ഥാടനത്തിന്? എത്തുന്ന വിശ്വാസികള്‍ക്കായി സഊദി അറേബ്യ ഒരുക്കുന്ന സംവിധാനങ്ങള്‍ വിശദീകരിക്കുന്ന ടെലിവിഷന്‍, റേഡിയോ പരിപാടികളും തയാറായിട്ടുണ്ട്.

സിറാജ് പ്രതിനിധി, ദമാം