കന്യാസ്ത്രീ ലൈംഗിക പീഡനം ഉന്നയിച്ചിരുന്നില്ലെന്ന് കര്‍ദിനാളിന്റെ മൊഴി

Posted on: July 18, 2018 8:05 pm | Last updated: July 18, 2018 at 9:47 pm
SHARE

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു. കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ലൈംഗികാരോപണം ഉന്നയിച്ചിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ മൊഴി നല്‍കി.

മഠത്തിലെ മറ്റുകാര്യങ്ങളുമായി ബന്ധപ്പെട്ടാണ് പരാതി നല്‍കിയത്. അതീവ രഹസ്യ സ്വഭാവമുള്ള പരാതിയായതിനാല്‍ മറ്റാരോടും ഇക്കാര്യം പറഞ്ഞില്ല. മറ്റൊരു സഭയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് അതില്‍ ഇടപെടാതിരുന്നത്. കന്യാസ്ത്രീയുടെ സഭയുമായി ബന്ധപ്പെട്ട മേലധികാരികളെ ഇക്കാര്യം അറിയിക്കാന്‍ നിര്‍ദേശിച്ചിരുന്നതായും കര്‍ദ്ദിനാള്‍ അന്വേഷണ സംഘത്തിനോട് പറഞ്ഞതായാണ് വിവരം.

പീഡനം സംബന്ധിച്ച് സഭാ തലവനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് നേരിട്ടും രേഖാമൂലവും പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് പോലീസ് വിശദീകരണം തേടിയത്. വെക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ സിറോ മലബാര്‍ സഭാ ആസ്ഥാനത്ത് എത്തിയായിരുന്നു മൊഴിയെടുക്കല്‍.

LEAVE A REPLY

Please enter your comment!
Please enter your name here