കാലവര്‍ഷം: ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് ആയിരം രൂപ വീതം സഹായധനം

Posted on: July 18, 2018 7:10 pm | Last updated: July 18, 2018 at 7:10 pm

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആയിരം രൂപ വീതം ഒറ്റത്തവണയായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജൂലൈ 17 വൈകിട്ട് ആറ് മണിവരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളവര്‍ക്കും ക്യാമ്പുകളില്‍ എത്തി തിരിച്ചുപോയവര്‍ക്കും സഹായധനം ലഭിക്കും. വീട്ടുസാധനങ്ങള്‍, വസ്ത്രങ്ങള്‍ മുതലായവ നഷ്ടപ്പെട്ടത് കണക്കിലെടുത്താണ് സഹായം നല്‍കുന്നത്.