Connect with us

International

ഗൂഗിളിന് 34,572 കോടി രൂപ പിഴ

Published

|

Last Updated

ബ്രസല്‍സ്: ആഗോള സെര്‍ച്ച് എന്‍ജിന്‍ സേവനദാതാക്കളായ ഗൂഗിളിന് യൂറോപ്യന്‍ യൂനിയന്‍ 500 കോടി ഡോളര്‍ (34,572 കോടി രൂപ) പിഴ ചുമത്തി. ആന്‍ഡ്രോയിഡില്‍ സ്വന്തം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് നടപടി. കൂടാതെ ഗൂഗില്‍ സ്വന്തം പരസ്യങ്ങള്‍ ആന്‍ഡ്രോയ്ഡിലെ പ്രധാന ആപ്പുകളില്‍ കാണിച്ച് പരസ്യവരുമാനം വന്‍ തോതില്‍ നേടുന്നുവെന്നും ഇങ്ങനെ വരുമ്പോള്‍ വിപണിയിലെ അവരുടെ എതിരാളികള്‍ക്ക് തളര്‍ന്നു പോകുന്നുവെന്നും ആരോപണമുയര്‍ന്നു.

ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിലൂടെ ഗൂഗിളിന് ഏകപക്ഷീയമായ വളര്‍ച്ച ഉണ്ടാകുന്നുവെന്നും ഇതെ തുടര്‍ന്ന് എതിരാളികളായ കമ്പനികള്‍ വളര്‍ച്ച മുരടിച്ച് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നുമെന്നും ഇതേക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഒരു വര്‍ഷം മുമ്പും യൂറോപ്യന്‍ യൂനിയന്‍ ഗൂഗിളിന് പിഴയിട്ടിരുന്നു. ഏകദേശം മൂന്ന് ബില്ല്യന്‍ ഡോളര്‍ ആയിരുന്നു പിഴയിട്ടത്.

Latest