സിറാജുല്‍ ഹുദാ കെട്ടിടോദ്ഘാടന സമ്മേളനം നാളെ

Posted on: July 18, 2018 4:41 pm | Last updated: July 18, 2018 at 4:41 pm

കുറ്റിയാടി: സിറാജുല്‍ ഹുദാ എജ്യൂക്കേഷന്‍ കോംപ്ലക്‌സിനു കീഴില്‍ പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ. ഉച്ചക്ക് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി സിറാജുല്‍ ഹുദായില്‍ നിന്ന് ഹിഫഌ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സനദ്ദാനവും നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സനദ്ദാനം നിര്‍വഹിക്കും. അബൂദബി ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹ്മദ് മുഖ്യാതിഥിയായിരിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥനക്കും സയ്യിദ് സൈനുല്‍ ആബിദിന്‍ ബാഫഖി തങ്ങള്‍ സമാപന പ്രാര്‍ഥനക്കും നേതൃത്വം നല്‍കും. സയ്യിദ് അസ്‌ലം ജിഫ്‌രി സിലോണ്‍, ത്വാഹാ തങ്ങള്‍ സഖാഫി, ശൈഖ് ഉമര്‍ അബ്ദുല്ലത്വീഫ് സര്‍ഊനി, മന്ത്രി ടി പി രാമകൃഷ്ണന്‍, കര്‍ണാടക മന്ത്രി യു ടി ഖാദര്‍, സി എം ഇബ്‌റാഹിം, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി, പാറക്കല്‍ അബ്ദുല്ല എം എല്‍ എ, ഇ കെ വിജയന്‍ എം എല്‍ എ സംബന്ധിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് വൈകീട്ട് ഏഴിന് ആത്മീയ സമ്മേളനം നടക്കും. മുത്വലിബ് സഖാഫി ഉദ്ഘാടനം ചെയ്യും. കൂമ്മോളി ഇബ്‌റാഹിം സഖാഫി അധ്യക്ഷത വഹിക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്‌ബോധന പ്രഭാഷണം നടത്തും. ബായാര്‍ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സയ്യിദ് ഹുസൈന്‍ സഖാഫി, ടി ടി അബൂബക്കര്‍ ഫൈസി പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സി കെ റാശിദ് ബുഖാരി, ശരീഫ് സഖാഫി, മാക്കൂല്‍ മുഹമ്മദ് ഹാജി പങ്കെടുത്തു.