ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു. അപകടത്തിന് ശേഷം പൈലറ്റിനെ കാണാതായിട്ടുണ്ട്. കാഗ്ര ജില്ലയിലെ ജാട്ടിയാന്‍ ഗ്രാമത്തിലാണ് മിഗ് 21 പോര്‍ വിമാനം തകര്‍ന്നുവീണത്.
പഞ്ചാബിലെ പത്താന്‍കോട്ടില്‍നിന്നും പറന്നുയര്‍ന്ന വിമാനം ധര്‍മശാലക്കുള്ള യാത്രക്കിടെ 55 കി.മി അകലെ തകര്‍ന്നുവീഴുകയായിരുന്നു.