Connect with us

Kerala

ശബരിമല സ്ത്രീ പ്രവേശം: ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടാനാകില്ല- സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നും നിയമപരമായ കാര്യങ്ങളെ പരിശോധിക്കാനാകുവെന്ന് സുപ്രീം കോടതി.ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കേസില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു സുപ്രീം കോടതി.

ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ക്കും മേല്‍നോട്ടത്തിനും ദേവസ്വം ബോര്‍ഡ് ഉണ്ട്. അവരുടെ അധികാരത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹരജിയില്‍ വാദം കേള്‍ക്കവെ ഭരണഘടനാ ബെഞ്ചിന്റേതാണ് പരാമര്‍ശം.  ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്റെ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ഹരജിയില്‍ ഉച്ചക്ക് ശേഷവും വാദം തുടരും