കനത്ത മഴ; സംസ്ഥാനത്ത് മൂന്ന് മരണം

Posted on: July 18, 2018 1:22 pm | Last updated: July 18, 2018 at 1:22 pm

തിരുവനന്തപുരം: സംസ്ഥാനത്ത് തിമര്‍ത്തുപെയ്യുന്ന മഴ ദുരിതം വിതക്കവെ വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേര്‍ മരിച്ചു.

കണ്ണൂര്‍ പരിയാരത്ത് അരവഞ്ചാല്‍ ടി.വി.രമേശന്റെ മകന്‍ ചെറുവത്തൂര്‍ വീട്ടില്‍ അതുല്‍ (16), ഷൊര്‍ണൂര്‍ സ്വദേശി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ബിജോയി, ആലപ്പുഴ ചേര്‍ത്തല സ്വദേശി ഗോപകുമാര്‍ (32) എന്നിവരാണു മരിച്ചത്.