Connect with us

Gulf

സ്വകാര്യ വാഹനം ടാക്‌സിയായി ഓടിച്ച രണ്ടായിരത്തിലധികംപേര്‍ പിടിയില്‍

Published

|

Last Updated

അബുദാബി: സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ച രണ്ടായിരത്തിലധികം ആളുകള്‍ അബുദാബിയില്‍ പിടിയിലായി. ഇവരില്‍ പലരും യു എ ഇ െ്രെഡവിംഗ് ലൈസന്‍സോ വിസയോ ഇല്ലാത്തവരാണെന്നും പോലീസ് അറിയിച്ചു. സാമൂഹിക സുരക്ഷിതത്വത്തിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് അനധികൃത ടാക്‌സികളുടെ ഉപയോഗം. ഇത്തരം വ്യാജ ടാക്‌സിയുപയോഗം വരുത്തിവെക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകണമെന്ന് അബുദാബി പോലീസ് ഗതാഗത സുരക്ഷാ വിഭാഗം ബ്രിഗേഡിയര്‍ ഇബ്രാഹിം സുല്‍ത്താന്‍ അല്‍ സാബി പറഞ്ഞു.

ലൈസന്‍സുള്ള ടാക്‌സികളില്‍ മാത്രമേ ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. ഫെഡറല്‍ ട്രാഫിക് നിയമം അനുസരിച്ച്, അനധികൃത ടാക്‌സി സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് 3,000 ദിര്‍ഹം പിഴയും 24 ട്രാഫിക് പോയിന്റുകളും 30 ദിവസത്തേക്ക് വാഹനം പിടിച്ചു വെക്കുകയും ചെയ്യും. അബുദാബി മുന്‍സിപ്പാലിറ്റി അബുദാബി പോലീസിന്റെ സഹായത്തോടെ കഴിഞ്ഞ വര്‍ഷം ജൂണില്‍ അല്‍ വത്ബ മേഖലയില്‍ നടത്തിയ വാഹന പരിശോധനയില്‍ 98 അനധികൃത വാഹനങ്ങള്‍ പിടിച്ചെടുത്തതായി അബുദാബി പോലീസ് വ്യക്തമാക്കി. സ്വകാര്യ വാഹനങ്ങളില്‍ കാര്‍പൂളുകള്‍ നിയമവിരുദ്ധമാണെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി.

Latest