Connect with us

Gulf

യാത്രക്കാര്‍ക്കായി ഇത്തിഹാദ് എയര്‍ലൈന്‍സ് വാടസ്ആപ്പ് സേവനം ആരംഭിക്കുന്നു

Published

|

Last Updated

അബുദാബി : വിമാന യാത്രക്കാര്‍ക്ക് കസ്റ്റമര്‍ സര്‍വീസ് ഏജന്റുമാരുമായി ആശയ വിനിമയം നടത്തുന്നതിന് ഇത്തിഹാദ് എയര്‍ ലൈന്‍ പുതിയ വാട്‌സ്ആപ്പ് സേവനം ആരംഭിക്കുന്നു . വേഗമേറിയതും വ്യക്തിഗതവും കാര്യക്ഷമവുമായ മാര്‍ഗത്തിലൂടെ തങ്ങളുടെ വിമാന സര്‍വീസുകള്‍ സംബന്ധിച്ച് എയര്‍ലൈന്‍സിന്റെ ഏജന്റുമാരുമായി ആശയ വിനിമയം നടത്തുന്നതിനാണ് പുതിയ സേവനം ആരംഭിക്കുന്നത്. ജനപ്രിയ മെസ്സേജിംഗ് ആപ്ലിക്കേഷന്‍ വഴി ഇത്തിഹാദിലെ ജീവനക്കാരുമായി ആശയവിനിമയം നടത്തുന്നതിന് അതിഥികളെ ഉടന്‍ അനുവദിക്കുമെന്ന് ഇത്തിഹാദ് അധികൃതര്‍ വ്യക്തമാക്കി.

അബുദാബി അന്താരഷ്ട്ര വിമാനത്താവളത്തിലെ പ്രീമിയം യാത്രക്കാര്‍ക്ക് പുതിയ സേവനം കൂടുതല്‍ ഉപകരിക്കും. വേഗമേറിയതും വ്യക്തിഗതവും കാര്യക്ഷമവുമായ മാര്‍ഗത്തിലൂടെ തങ്ങളുടെ വിമാന സര്‍വീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വാട്‌സാപ്പിലൂടെ ഉറപ്പുനല്‍കുന്നതായി ഇത്തിഹാദ് അറിയിച്ചു. കസ്റ്റമര്‍ സര്‍വീസ് ഏജന്റുമാരുമായി ആശയവിനിമയം നടത്തുന്നതിനൊപ്പം, ഭാവിയില്‍ ആപ്പ് ബിസിനസ്സ് വിപുലപ്പെടുത്തും.

ഇത്തിഹാദ് എയര്‍ലൈന്‍സ് ബുക്കിങ് സ്ഥിരീകരണ പേജില്‍ ആപ്പ് കമ്മ്യൂണിക്കേഷന്‍സ് തിരഞ്ഞെടുക്കുന്നതിലൂടെ ഫ്‌ലൈറ്റ് റിമൈന്‍ഡറുകള്‍ പോലുള്ള പ്രധാന സന്ദേശങ്ങള്‍ സീകരിക്കുന്നതിന് യാത്രക്കാര്‍ക്ക് അവസരം നല്‍കുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ റോബിന്‍ കാംകാര്‍ അറിയിച്ചു. ലോകമെമ്പാടുമുള്ള വിമാന യാത്രക്കാര്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ ആപ്പ് ഉപയോഗിക്കുന്നു, അതിനാല്‍ അവര്‍ക്ക് യാത്രക്കാരനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിക്കാന്‍ ഒരു മികച്ച ചാനലാണ് ഇത്തിഹാദ് തുറക്കുന്നത് അദ്ദേഹം വ്യക്തമാക്കി.