കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി

Posted on: July 18, 2018 12:52 pm | Last updated: July 18, 2018 at 3:17 pm
SHARE

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ ലോക്‌സഭയില്‍ ടിഡിപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നല്‍കി. പ്രമേയം ചര്‍ച്ചക്കെടുക്കുന്ന തിയ്യതിയും ദിവസവും പിന്നീട് തീരുമാനിക്കും.

വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍തന്നെയാണ് ടിഡിപി അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. ഇതിന് കോണ്‍ഗ്രസിന്റെ പിന്തുണയുമുണ്ട്. അതേ സമയം ദേശീയ താല്‍പര്യത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.