പ്രശാന്ത് മങ്ങാട്ടിന് എന്‍ ആര്‍ ഐ ഓഫ് ദി ഇയര്‍ അവാര്‍ഡ്

Posted on: July 18, 2018 11:34 am | Last updated: July 18, 2018 at 12:03 pm


അബുദാബി : വിദേശരാജ്യങ്ങളിലെ പ്രൊഫഷണല്‍ മേഖലയില്‍ പ്രവര്‍ത്തനമികവ് കൊണ്ടും ശ്രദ്ധേയമായ വിജയമാതൃകകള്‍ കൊണ്ടും ഇന്ത്യയുടെ യശസ്സും അഭിവൃദ്ധിയും ഉയര്‍ത്തിക്കാട്ടിയവര്‍ക്കുള്ള എന്‍ ആര്‍ ഐ ഓഫ് ദി ഇയര്‍ അവാര്‍ഡ് എന്‍ എം സി ഹെല്‍ത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എക്‌സിക്യൂട്ടീവ് ഡറക്ടറുമായ പ്രശാന്ത് മങ്ങാട്ടിന്.

എന്‍ എം സി ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളെ ചെറിയൊരു കാലയളവില്‍ ആഗോളതലത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ വഹിച്ച നേതൃപരമായ പങ്ക് പരിഗണിച്ച്, 11,500 ലേറെ നാമനിര്‍ദ്ദേശങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രശാന്തിന് മുംബൈയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര കാര്യ സഹമന്ത്രി കിരണ്‍ റിജിജു പുരസ്‌കാരം സമ്മാനിച്ചു. ടൈംസ് നൗ ടെലിവിഷനും ഐ സി ഐ സി ഐ ബാങ്കും ഗ്ലോബല്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളും സംയുക്തമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സ്റ്റാര്‍ സ്‌െ്രെടക്കര്‍ സുനില്‍ ഛേത്രി, മിസ് ഇന്‍ഡ്യ 2018 അനുകൃതി വാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.