ജീവനക്കാര്‍ ടോള്‍ ചോദിച്ചു; പിസി ജോര്‍ജ് എംഎല്‍എ ടോള്‍ പ്ലാസയിലെ ബാരിയര്‍ തകര്‍ത്തു

Posted on: July 18, 2018 10:57 am | Last updated: July 18, 2018 at 2:00 pm
SHARE

ത്യശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയര്‍ പിസി ജോര്‍ജ് എംഎല്‍എ അടിച്ചു തകര്‍ത്തു. ത്യശൂരില്‍നിന്നും കൊച്ചിയിലേക്ക് കാറില്‍ പോകവെ ടോള്‍ പ്ലാസയിലെത്തിയപ്പോള്‍ ജീവനക്കാര്‍ ടോള്‍ ചോദിച്ചതാണ് എംഎല്‍എയെ പ്രകോപിതനാക്കിയത്. തുടര്‍ന്ന് കാറില്‍നിന്നിറങ്ങിയ എംഎല്‍എ ബാരിയര്‍ വലിച്ചൊടിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഡ്രൈവറും മറ്റ് മൂന്ന് പേരും ഇതിന് സഹായിക്കുകയും ചെയ്തു.

എംഎല്‍എ മാര്‍ക്ക് ടോള്‍ കൊടുക്കേണ്ടതില്ലെന്ന് നിയമമുണ്ടെന്നും തന്റെ വാഹനത്തിന് പിറകില്‍ മറ്റ് വാഹനങ്ങളുടെ നിര നീണ്ടതുകൊണ്ടാണ് ബാരിയര്‍ ഒടിച്ചതെന്നും പിന്നീട് പിസി ജോര്‍ജ് എംഎല്‍എ പ്രതികരിച്ചു. സംഭവത്തില്‍ ടോള്‍ പ്ലാസ അധിക്യതര്‍ പുതുക്കാട് പോലീസില്‍ പരാതി നല്‍കി