റഷ്യന്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേര്‍ പിടിയില്‍

Posted on: July 18, 2018 10:44 am | Last updated: July 18, 2018 at 12:55 pm

തിരുവണ്ണാമലൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ സന്ദര്‍ശനത്തിനെത്തിയ 21 വയസുള്ള റഷ്യന്‍ യുവതിയെ മൂന്ന് പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. ഈ മാസം 12നാണ് സംഭവം. 16ന് സ്വകാര്യ ഗസ്റ്റ് ഹൗസിലെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗസ്റ്റ് ഹൗസിന് സമീപത്തെ അയല്‍ക്കാര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് യുവതിയെ കണ്ടെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഗസ്റ്റ് ഹൗസ് ഉടമയടക്കം മൂന്ന് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. യുവതിയില്‍നിന്നും മൊഴിയെടുക്കുന്നതിനായി റഷ്യന്‍ ഭാഷ പരിഭാഷകരുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്.