നോയിഡയില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം; കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുന്നു

Posted on: July 18, 2018 10:30 am | Last updated: July 18, 2018 at 11:35 am
SHARE

നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു. 30ഓളം പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഷാ ഭേരി ഗ്രാമത്തില്‍ ഇന്നലെ രാത്രിയോടെയാണ് ദുരന്തമുണ്ടായത്. സംഭവം നടക്കുമ്പോള്‍ 18 ഓളം തൊഴിലാളികള്‍ ഇവിടെയുണ്ടായിരുന്നതായി അറിയുന്നു. അപകടത്തെത്തുടര്‍ന്ന് കരാറുകാരനടക്കം മൂന്ന് പേരെ പോലീസ്


കസ്റ്റഡിയിലെടുത്തു