സ്വവര്‍ഗരതി: ഹര്‍ജികളില്‍ വിധിപറയുന്നത് മാറ്റിവെച്ചു

Posted on: July 17, 2018 9:44 pm | Last updated: July 17, 2018 at 9:44 pm

ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ വിധി പറയുന്നത് സുപ്രിം കോടതി മാറ്റിവെച്ചു. ഹര്‍ജിയെ പിന്തുണക്കുന്നവരോടും എതിര്‍ക്കുന്നവരോടും വെള്ളിയാഴ്ചക്കകം നിലപാട് വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണുന്ന ഐപിസി 377ാം വകുപ്പിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനാണ് ഭരണഘടനാ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.