നദിയില്‍ വീണ കാറില്‍നിന്നും കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

Posted on: July 17, 2018 3:17 pm | Last updated: July 18, 2018 at 10:58 am
SHARE

മുംബൈ: മഹാരാഷ്ട്രയലെ തലോജക്ക് സമീപം ഗോട്ട്ഗാവില്‍ നദയില്‍ മുങ്ങിയ കാറില്‍നിന്നും രണ്ട് കുട്ടികളടക്കമുള്ള കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി. അഷ്‌റഫ് ഖലീല്‍ ഷേഖ്, ഭാര്യ ഫാമിദ, ഇവരുടെ രണ്ട് കുട്ടികള്‍ എന്നിവര്‍ സഞ്ചരിച്ച കാറാണ് ഗോട്ട്ഗാവിലെ പാലത്തില്‍നിന്നും നിയന്ത്രണംവിട്ട് നദിയിലേക്ക് പതിച്ചത്.

എന്നാല്‍ കുത്തിയൊഴുകുന്ന നദിയിലേക്ക് വീണ കാര്‍ കല്ലുകളില്‍ കുടുങ്ങി നിന്നതാണ് കുടുംബത്തിന് രക്ഷയായത്. അപകടത്തിന്റെ ഞെട്ടലിലും മനസാന്നിധ്യം കൈവിടാതെ നാല് പേരും കാറിന്റെ മുകളിലേക്ക് വലിഞ്ഞു കയറി. അപകട വാര്‍ത്ത കേട്ടെത്തിയ നാട്ടുകര്‍ എറിഞ്ഞു കൊടുത്ത നാട്ടുകാര്‍ ഇട്ടുകൊടുത്ത കയറില്‍പ്പിടിച്ച് കുടുംബം കരയിലെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here