Connect with us

Kerala

എസ്എഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിയ സംഭംവം: ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട്: പേരാമ്പ്ര അരിക്കുളത്ത് എസ്എഫ്‌ഐ കാരയാട് ലോക്കല്‍ സെക്രട്ടറി എഎസ് വിഷ്ണുവിനെ
വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍ കാരാട് സ്വദേശി മുഹമ്മദാണ്് മേപ്പയൂര്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്.് തിങ്കളാഴ്ച്ച രാത്രിയോടെയണ് വിഷ്ണുവിന് വെട്ടേറ്റത്. അക്രമി സംഘത്തില്‍ ആറ് പേരുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

തന്നെ ആക്രമിച്ചത് എസ് ഡി പി ഐ പ്രവര്‍ത്തകരാണെന്നും മുളകുപൊടി വിതറിയ ശേഷമാണ് വെട്ടിയതെന്നും അക്രമികളെ കണ്ടാലറിയാമെന്നും വിഷ്ണു പോലീസിന് മൊഴി നല്‍കി. പ്രദേശത്ത് എസ്എഫ്‌ഐ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ വിഷ്ണു നേരത്തെ പോലസില്‍ പരാതി നല്‍കിയിരുന്നു.ഇതിലുള്ള പ്രതികാരമായാണ് വിഷ്ണുവിനെ ആക്രമിച്ചതെന്നാണ് സിപിഎം ആരോപിക്കുന്നത്.”

Latest