Connect with us

National

ചെന്നൈയില്‍ നിര്‍മാണ കമ്പനിയുടെ ഓഫീസുകളില്‍ റെയ്ഡ്; 160കോടി രൂപയും 100 കിലോ സ്വര്‍ണവും പിടികൂടി

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ റോഡ് നിര്‍മാണ കമ്പനിയായ എസ്പികെ ആന്‍ഡ് കമ്പനിയുടെ വിവിധ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ അനധിക്യതമായി സൂക്ഷിച്ച 160 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടികൂടി. ഇവ ബാഗുകളിലാക്കി കാറുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. രാജ്യത്ത് ഇതുവരെ നടന്ന അനധിക്യത സ്വത്ത് പരിശോധനയില്‍ ഏറ്റവും വലുതാണ് ഇതെന്ന് സംസ്ഥാന ആദായ നകുതി വകുപ്പ് തന്നെ അഭിപ്രായപ്പെട്ടു.

നാഗരാജന്‍ സെയ്യദുരൈ ഡയറക്ടറആയ കമ്പനിയുടെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന തുടരുകയാണ്. ഇവിടെനിന്നും കൂടുതല്‍ അനധിക്യത സ്വത്തുകള്‍ കണ്ടെടുക്കാനാകുമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. വര്‍ഷങ്ങളായി തമിഴ്‌നാട്ടിലെ വിവിധ ദേശീയ പാതകളുടെ കരാര്‍ ഏറ്റെടുത്തു നടത്തുന്ന കമ്പനിയാണ് എസ്പികെ. കമ്പനിയുടെ നികുതി വെട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടതാണ് പെട്ടന്നുള്ള റെയ്ഡിിന് കാരണം. ചെന്നൈ, അറുപ്പുകോട്ടൈ, കാട്പ്പാടി എന്നിവിടങ്ങളിലായുള്ള കമ്പനിയുടെ 22 ഓഫീസുകളിലാണ് പരിശോധന .