Connect with us

Kerala

കലാലയങ്ങളില്‍ രാഷ്ട്രീയവും രാഷ്ട്രീയ കൊലപാതകങ്ങളും അനുവദിക്കാനാകില്ല; മുന്‍ വിധി നടപ്പിലാക്കണം: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: കലാലയങ്ങളില്‍ രാഷ്ട്രീയവും രാഷ്ടീയ കൊലപാതകങ്ങളും അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ കോളജില്‍ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ച സംഭവം ദു:ഖകരമാണെന്നും കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു.

കലാലയങ്ങളില്‍ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള മുന്‍ വിധി ശക്തമായി നടപ്പാക്കണം. ഓരോ വ്യക്തിക്കും ക്യാമ്പസില്‍ ആശയപ്രചാരണങ്ങള്‍ നടത്താമെങ്കിലും സമരപരിപാടികളോ പ്രതിഷേധങ്ങളോ പാടില്ല. അത്തരം പ്രവര്‍ത്തികള്‍ മറ്റൊരാള്‍ക്ക് മേല്‍ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നതിന് തുല്യമാണ്. രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മുന്‍ വിധി നടപ്പാക്കാത്തതിന്റെ ഫലമാണ് മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തിനും കാരണം.

അതേ സമയം അഭിമന്യു വധം ഒറ്റപ്പെട്ട സംഭവമാണെന്നും ക്യാമ്പസുകളില്‍ രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായീകരിക്കുകയല്ലെന്നും ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Latest