Connect with us

National

പതിമൂന്ന് വയസുകാരിയെ ഏഴ് മാസത്തോളം പീഡിപ്പിച്ചുവന്ന 18 പേര്‍ പിടിയില്‍

Published

|

Last Updated

ചെന്നൈ: പതിമൂന്ന് വയസുകാരിയെ മയക്ക് മരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 18 പേര്‍ അയനാപുരം പോലീസിന്റെ പിടിയിലായി. ഒരു അപ്പാര്‍ട്ട്‌മെന്റിലെ സുരക്ഷാ ജീവനക്കാരന്‍,ലിഫ്റ്റ് ഓപ്പറേറ്റര്‍, പ്ലംബിഗ് ജീവനക്കാരന്‍ എന്നിവരാണ് പിടിയിലായത്. ഏഴ് മാസത്തോളമായി ഇവര്‍ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു.

66 വയസുള്ള പ്ലംബറാണ് മയക്ക് മരുന്നു നല്‍കി കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പീഡന ദ്യശ്യം മൊബൈലില്‍ പകര്‍ത്തിയ ഇയാള്‍ ഇത് കാണിച്ച് ഭീഷണിപ്പെടുത്തി മറ്റുള്ളവര്‍ക്കും കുട്ടിയെ കാഴ്ചവെക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ കാണിച്ച പെണ്‍കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് വീട്ടുകാര്‍ക്ക് പീഡന വിവരം അറിയാനായത്. തുടര്‍ന്ന് ഇവര്‍ അയനാപുരം പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

Latest