സെല്‍ഫിക്കിടെ രണ്ട് യുവാക്കളെ വെള്ളച്ചാട്ടത്തില്‍ വീണു കാണാതായി

Posted on: July 17, 2018 11:06 am | Last updated: July 17, 2018 at 1:08 pm
SHARE

ബെംഗളൂരു: സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ ഐടി ജീവനക്കാരായ രണ്ട് യുവാക്കള്‍ക്കായി തിരച്ചില്‍ തുടരുന്നു. രാമനഗര കനക്പുരയില്‍ കാവേരി നദിയിലുള്ള മേക്കേദാട്ടു വെള്ളച്ചാട്ടത്തില്‍ വീണീ ബെംഗളുരു സ്വദേശികളായ ഷമീര്‍ റഹ്മാന്‍ (29), ഭവാനി ശങ്കര്‍ (29) എന്നിവര്‍ക്കായി തിരച്ചില്‍ നടത്തുന്നത്

ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. അമിത്, ശ്രീകാന്ത് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇരുവരും. സെല്‍ഫി എടുക്കാനായി പാറയിലിരുന്ന് വെള്ളം കൈകൊണ്ടു കോരാന്‍ ശ്രമിച്ച ഷമീര്‍ കാല്‍വഴുതി വീഴുകയായിരുന്നു. തുടര്‍ന്ന് ഷമീറിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭവാനിയും വെള്ളച്ചാട്ടത്തില്‍ ഴുകിപ്പോയതായി ചന്നപട്ടണ ഡിവൈഎസ്പി ലോകേഷ് കുമാര്‍ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് കാവേരി നദി കുത്തിയൊഴുകുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.