കൗമാരക്കാരിയെ ഭീഷണിപ്പെടുത്തി മാസങ്ങളോളമായി പീഡിപ്പിച്ചു വന്ന ആറ് പേര്‍ പിടിയില്‍; ഒമ്പത് പേര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുന്നു

Posted on: July 17, 2018 9:37 am | Last updated: July 17, 2018 at 11:09 am
SHARE

ചെന്നൈ: പതിമൂന്നു വയസുകാരിയെ മയക്ക്മരുന്ന് നല്കി പതിനഞ്ചോളം പേര്‍ മാസങ്ങളോളം കൂട്ടമാനഭംഗത്തിനിരയാക്കി. കഴിഞ്ഞ ജനുവരി മുതല്‍ മകളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കളാണ് അയനാപുരം പോലീസില്‍ പരാതി നല്‍കിയത്.

പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ സ്ഥാപനത്തിലെ തൊഴിലാളികളാണ് മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചതെന്ന്് പരാതിയില്‍ പറയുന്നത് . അറുപത്തിയാറുകാരനായ പ്ലമ്പിങ്ങ് തൊഴിലാളി ആണ്ആദ്യം പീഡിപ്പിച്ചത്. ഈ ദ്യശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാള്‍് സുഹൃത്തുക്കള്‍ക്കും കാഴ്ചവക്കുകയായിരുന്നു.

ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയെ മഹിളാകോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത ആറ് പേര്‍ക്കെതിരെ പോക്‌സോ ചുമത്തി. കുട്ടിയെ പീഡിപ്പിച്ച മറ്റുള്ളവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്