Connect with us

Kerala

ജലന്തര്‍ ബിഷപ്പിനെതിരായ പരാതി: അന്വേഷണ സംഘം ജലന്തറിലേക്ക്

Published

|

Last Updated

കോട്ടയം: കന്യാസ്ത്രിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്തര്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം അടുത്ത ദിവസം തന്നെ ജലന്തറിലേക്ക് തിരിക്കും. വൈക്കം ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള നാലംഗ സംഘമാണ് പോവുക.

കന്യാസ്ത്രീയുടെ പരാതിയില്‍ തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഡിവൈഎസ്പി കെ സുഭാഷിന്റെ നേത്യത്വത്തിലുള്ള സംഘം ചോദ്യം ചെയ്യലിനായി ജലന്തറിലേക്ക് പോകുന്നത് . ഇതിന് ഡിജിപി അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്.