സെല്‍ഫിക്കിടെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് പേര്‍ മരിച്ചു

Posted on: July 16, 2018 11:57 pm | Last updated: July 16, 2018 at 11:57 pm
SHARE

ബെംഗളൂരു: സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഐ ടി ജീവനക്കാര്‍ മരിച്ചു. കര്‍ണാടക കനകപുര ജില്ലയിലെ മേകെഡതു വെള്ളച്ചാട്ടത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഷമീര്‍ റഹ്മാന്‍ (29), ഭവാനി ശങ്കര്‍ (29) എന്നിവരാണ് മരിച്ചത്.

സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളത്തില്‍ വീണ ഷെമീറിനെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിലാണ് ഭവാനിയും അപകടത്തില്‍ പെട്ടത്. കൃഷ്ണരാജ്‌സാഗര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്ന് ഒഴുക്ക് കൂടുതലായിരുന്നുവെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നും പോലീസ് പറഞ്ഞു.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും ദുരന്ത നിവാരണ സേന പ്രവര്‍ത്തകരും എത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ബെന്നാര്‍ഘട്ട റോഡിലാണ് ഇരുവരും താമസം. ഉത്തരകര്‍ണാടകയിലെ ബീദാര്‍ സ്വദേശികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here