Connect with us

Sports

സംപോളിയുമായുള്ള കരാര്‍ റദ്ദാക്കി അര്‍ജന്റീന

Published

|

Last Updated

ബ്യൂണസ്‌ഐറിസ്: ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ പരിശീലകന്‍ ജോര്‍ജ് സംപോളിയുമായുള്ള കരാര്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ റദ്ദാക്കി. സംപോളിയുമായി ചര്‍ച്ച ചെയ്ത ശേഷമായിരുന്നു നടപടി. ഫിസിക്കല്‍ ട്രെയ്‌നര്‍ ജോര്‍ജ് ദേസിയോ, വീഡിയോ അനലിസ്റ്റ് മത്യാസ് മന്ന എന്നിവരുടെ കരാറുകളും അവസാനിപ്പിച്ചു.

2017 മെയിലായിരുന്നു സംപോളി അര്‍ജന്റീനയുടെ കോച്ചായി സ്ഥാനമേറ്റത്. റഷ്യ ലോകകപ്പിന്റെ ഗ്രൂപ്പ് റൗണ്ടില്‍ ഐസ്‌ലാന്‍ഡിനോട് സമനിലയാവുകയും ക്രൊയേഷ്യയോട് മൂന്ന് ഗോളുകള്‍ക്ക് തോല്‍ക്കുകയും ചെയ്ത അര്‍ജന്റീന നോക്കൗട്ടിലെത്തിയത് നൈജീരിയയെ അവസാന മത്സരത്തില്‍ തോല്‍പ്പിച്ചാണ്.

പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോല്‍ക്കുകയും ചെയ്തു. ഗ്രൂപ്പ് റൗണ്ടില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ജയിക്കാന്‍ സാധിക്കാഞ്ഞത് 1974ന് ശേഷം ആദ്യമാണ്. ക്രൊയേഷ്യയോടേറ്റ 3-0 തോല്‍വി 1958ല്‍ ചെകോസ്ലാവാക്യയോട് 6-1ന് തോറ്റതിന് ശേഷമുള്ള വലിയ ലോകകപ്പ് തോല്‍വിയാണ്.

---- facebook comment plugin here -----

Latest