ദീര്‍ഘദൂര യാത്രക്കാര്‍ മുന്‍കരുതല്‍ സീകരിക്കണമെന്ന് അബുദാബി പോലീസ്

നഗരത്തിനകത്തെ പ്രധാന റോഡുകളില്‍ ഉയരംകൂടിയ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി
Posted on: July 16, 2018 11:23 pm | Last updated: July 16, 2018 at 11:23 pm
SHARE

അബുദാബി : ദീര്‍ഘ ദൂര യാത്ര പോകുന്നവര്‍ സുരക്ഷ മുന്‍കരുതലുകള്‍ സീകരിക്കണമെന്ന് അബുദാബി പോലീസ്. റോഡ് യാത്രക്കാര്‍ സീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് അബുദാബി പോലീസ് ബോധവത്കരണം ഊര്‍ജിതമാക്കി. വാഹനമോടിക്കുന്നവര്‍ക്കും സഹയാത്രികര്‍ക്കും സുരക്ഷിത സഞ്ചാരമൊരുക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നഗരത്തിനകത്തെ പ്രധാന റോഡുകളില്‍ ഉയരംകൂടിയ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി.

ഉപരിതലത്തില്‍നിന്ന് 60 സെന്റിമീറ്ററില്‍ കൂടുതല്‍ ഉയരമുള്ള വാഹനങ്ങള്‍ക്കാണ് നിയന്ത്രണം. അമിതഭാരം കയറ്റുന്നതിനും വിലക്കുണ്ട്. വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിയാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുന്നറിയിപ്പ്. ദീര്‍ഘദൂര യാത്രക്കു മുന്‍പ് എന്‍ജിന്‍, ടയര്‍, ലൈറ്റ് തുടങ്ങിയ വാഹനഭാഗങ്ങളെല്ലാം പരിശോധിച്ചു സഞ്ചാര യോഗ്യമാണെന്ന് ഉറപ്പുവരുത്തണം. കടുത്ത ചൂടില്‍ ടയറുകള്‍ പൊട്ടുന്നത് ഒഴിവാക്കാന്‍ നിലവാരമുള്ള ടയറുകള്‍ ഉപയോഗിക്കണം. െ്രെഡവറുടെ ലൈസന്‍സും വാഹനത്തിന്റെ റജിസ്‌ട്രേഷനും കാലാവധിയുള്ളതായിരിക്കണം. യാത്രക്കിടെ ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ വഴിയോരത്തു വാഹനം നിര്‍ത്തിയിട്ട് വിശ്രമിക്കേണ്ടതാണ്. മുന്നറിയിപ്പ് സിഗ്‌നല്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടു വേണം വാഹനം നിര്‍ത്തിയിടാന്‍. ട്രക്ക്, ട്രെയ്‌ലര്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ വഴിയോരത്തു സജ്ജമാക്കിയ വിശ്രമകേന്ദ്രങ്ങളില്‍ മാത്രമെ നിര്‍ത്തിയിടാവൂ. യാത്രയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുക, ശേഷിയേക്കാള്‍ കൂടുതല്‍ ആളുകളെ കയറ്റാതിരിക്കുക, വാതിലുകള്‍ ലോക്ക് ചെയ്യുക, ഇന്ധനം പൂര്‍ണമായും നിറയ്ക്കാതിരിക്കുക, അനിയന്ത്രിതമായി വാഹനം ചൂടാവുകയാണെങ്കില്‍ യാത്രക്കാര്‍ ഇറങ്ങി മാറി നില്‍ക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗത്തിനായി ഫസ്റ്റ് എയ്ഡ് ബോക്‌സ് കരുതണം. അയല്‍രാജ്യങ്ങളിലേക്കാണ് യാത്രയെങ്കില്‍ വാഹനത്തിന്റെയും യാത്രക്കാരുടെയും മുഴുവന്‍ രേഖകളും കരുതണം. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ക്കു മതിയായ കാലാവധി ഉണ്ടെന്നും ഉറപ്പുവരുത്തണം. വേനലവധിക്കാലത്ത് കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇക്കാലയളവില്‍ പലപ്പോഴും കുട്ടികള്‍ വീടുകളില്‍ തനിച്ചാകുന്നത് കാരണം പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇതില്ലാതാക്കണമെങ്കില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here