Connect with us

Gulf

ദുബൈയില്‍ വാടക കുറഞ്ഞു; സ്‌പോര്‍ട്‌സ് സിറ്റിയില്‍ ഏഴ് ശതമാനം കുറവ്

Published

|

Last Updated

ദുബൈ: ദുബൈയില്‍ വാടക കുത്തനെ കുറയുന്നു. ചില സ്ഥലങ്ങളില്‍ ഏഴു ശതമാനം വരെ കുറഞ്ഞതായി ചെസ്റ്റര്‍ട്ടന്‍സ് മിഡില്‍ ഈസ്റ്റ് നടത്തിയ പഠനം വെളിപ്പെടുത്തി. ഒരു വര്‍ഷം 4,000 ദിര്‍ഹം വരെ കുറഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും ധാരാളമായി പുതിയ താമസകേന്ദ്രങ്ങള്‍ വന്നതാണ് വാടക കുറയാന്‍ പ്രധാന കാരണം. ആകര്‍ഷകമായ വാടക മുന്നോട്ടുവെക്കാന്‍ ഇത് ഉടമകളെ പ്രേരിപ്പിക്കുന്നു. മാത്രമല്ല കുറച്ചു മാസം സൗജന്യ താമസം അനുവദിക്കുന്നുമുണ്ട്. കഴിഞ്ഞ മാസം ശരാശരി നാല് ശതമാനം വാടക കുറഞ്ഞിട്ടുണ്ട്. ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയിലാണ് വാടക ഏഴു ശതമാനം കുറഞ്ഞത്.

ദുബൈ മോട്ടോര്‍ സിറ്റിയില്‍ ആറും ഗ്രീന്‍സില്‍ നാലും ഡിസ്‌കവറി ഗാര്‍ഡന്‍, ദുബൈ ലാന്‍ഡ്, ഇന്റര്‍നാഷണല്‍ സിറ്റി, ഡൗണ്‍ ടൗണ്‍ എന്നിവടങ്ങളില്‍ മൂന്നു വീതവും ശതമാനം വാടക കുറഞ്ഞിട്ടുണ്ട്. ഇന്റര്‍നാഷണല്‍ സിറ്റിയിലാണ് ഏറ്റവും കുറഞ്ഞ വാടക. പ്രതിവര്‍ഷം 29,000 ദിര്‍ഹത്തിന് സ്റ്റുഡിയോ ഫ്ളാറ്റ് ലഭിക്കും. ഒറ്റ മുറി ഫഌറ്റിന് 40,000 ദിര്‍ഹത്തില്‍ താഴെയാണ്. ദുബൈ സ്‌പോര്‍ട്‌സ് സിറ്റി, ജുമൈറ വില്ലേജ് സര്‍ക്കിള്‍ എന്നിവടങ്ങളിലും വാടക കുറവാണ്. ഏറ്റവും കൂടുതല്‍ ഡി ഐ എഫ്‌സിക്കു സമീപം. 75,000 ദിര്‍ഹം വരെ ഇവിടെ വാടക നല്‍കേണ്ടി വരുന്നു.

Latest