എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈന്‍വല്‍കരിച്ച് ആര്‍ ടി എ

Posted on: July 16, 2018 7:49 pm | Last updated: July 16, 2018 at 7:49 pm
SHARE

ദുബൈ: എട്ട് പ്രധാന സേവനങ്ങള്‍ കൂടി ഓണ്‍ലൈന്‍ വഴിയാക്കി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍ ടി എ). ജൂലൈ 22 മുതല്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആകുന്നതോടെ ആര്‍ ടി എയുടെ ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് സേവനങ്ങള്‍ നേരിട്ട് ലഭ്യമായിരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ദുബൈ നഗരത്തെ കൂടുതല്‍ സ്മാര്‍ടാക്കുക എന്ന ഭരണാധികാരികളുടെ അഭിലാഷങ്ങള്‍ക്ക് കൂടുതല്‍ പ്രായോഗിക കരുത്തു പകരുകയെന്ന ആര്‍ ടി എയുടെ പദ്ധതിയനുസരിച്ചാണ് സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കിയത്. സേവന കേന്ദ്രങ്ങളില്‍ ഉപഭോക്താക്കള്‍ നേരിട്ടെത്തുന്നത് കുറച്ച് ജനങ്ങള്‍ക്ക് മികച്ച സംതൃപ്തി പ്രധാനം ചെയ്യുക എന്നത് ലക്ഷ്യമാക്കിയാണിത്.

ആര്‍ ടി എ വെബ് സൈറ്റ്, ദുബൈ ഡ്രൈവ് ആപ്, സ്മാര്‍ട് ടെല്ലര്‍, കോള്‍ സെന്റര്‍ (800 9090) എന്നിവ വഴി ഓണ്‍ലൈന്‍ വല്‍കരിച്ച സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ജൂലൈ 22 മുതലാണ് ഇവ പ്രവര്‍ത്തനം ആരംഭിക്കുക.
സ്വകാര്യ വ്യക്തികളുടെ വാഹന രജിസ്ട്രേഷന്‍ പുതുക്കല്‍, രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ വിശദമായ ലിസ്റ്റ് പ്രിന്റ് ചെയ്യുന്നതിനുള്ള നടപടികള്‍, ടൂര്‍ സര്‍ട്ടിഫിക്കറ്റുകള്‍, പ്രഥമ ഉടമസ്ഥാവകാശ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, വാഹനങ്ങളുടെ ഉടമവകാശ സര്‍ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പുതുക്കിയ സര്‍ടിഫിക്കറ്റ്, വാഹനം നഷ്ടപ്പെട്ടാല്‍ പുതിയത് ലഭിക്കുന്നതിന് വേണ്ടിയോ കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ അവയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് വേണ്ടിയോ ഉള്ള സര്‍ടിഫിക്കറ്റ്, അപകടങ്ങള്‍ സംഭവിക്കുമ്പോളുള്ള ക്ലിയറന്‍സ് സര്‍ടിഫിക്കറ്റ് എന്നിവയാണ് ഓണ്‍ലൈനായി ലഭിക്കുകയെന്ന് ആര്‍ ടി എ ലൈസന്‍സിംഗ് ഏജന്‍സി സി ഇ ഒ അബ്ദുല്ല യുസഫ് അല്‍ അലി പറഞ്ഞു. ഈ സേവനങ്ങള്‍ സ്മാര്‍ട് സംവിധാങ്ങളിലൂടെ ലഭിക്കുന്ന വിധത്തില്‍ കൂടുതല്‍ നവീകരിച്ചിട്ടുണ്ട്. സേവനങ്ങള്‍ ഉപഭോക്തൃ കേന്ദ്രങ്ങളില്‍ നിന്ന് സ്മാര്‍ട് സംവിധാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.

ഈ വര്‍ഷം ഒക്ടോബറില്‍ കൂടുതല്‍ ലൈസന്‍സിംഗ് സേവനങ്ങള്‍ സ്മാര്‍ടാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. പിഴകള്‍ ഒടുക്കുവാനുള്ള സൗകര്യം, വാഹന ഉടമസ്ഥാവകാശം പുതുക്കല്‍, നമ്പര്‍ പ്ലെയ്റ്റുകളോടെ വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള നടപടികള്‍, നമ്പര്‍ പ്ലെയ്റ്റ് ചേഞ്ച് ചെയ്യുന്നതിനുള്ള നടപടികള്‍ എന്നിവ ഓണ്‍ലൈന്‍ വല്‍കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സ്മാര്‍ട് ദുബൈ; ജനങ്ങളുടെ സന്തോഷത്തിന് എന്ന ആര്‍ ടി എ നയത്തിന്റെയും ഭാഗമാണ് കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here