Connect with us

Gulf

ആര്‍ ടി എ ഉദ്യോഗസ്ഥന്റെ തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്തു; യുവതി പിടിയില്‍

Published

|

Last Updated

ദുബൈ: പാര്‍ക്കിങ് പിഴ ഒഴിവാക്കാന്‍ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) ഉദ്യോഗസ്ഥന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച യുവതി പിടിയില്‍. ദുബൈയിലെ ഒരു പാര്‍ക്കിങ് സ്ഥലത്ത് പരിശോധനക്കെത്തിയ മറ്റൊരു ആര്‍ ടി എ ഉദ്യോഗസ്ഥനാണ് തട്ടിപ്പ് കണ്ടെത്തിയത്. സഹപ്രവര്‍ത്തകന്റെ കാര്‍ പാര്‍ക്ക് ചെയ്യാനുള്ള തിരിച്ചറിയല്‍ രേഖ കാറില്‍ വച്ചിരിക്കുന്നത് കണ്ട ഇയാള്‍ അദ്ദേഹത്തെ അവിടെയെല്ലാം അന്വേഷിച്ചുവെങ്കിലും ഫലമുണ്ടായില്ല.

ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കാര്‍ഡിന്റെ ഉടമയല്ല വന്നതെന്ന് വ്യക്തമായത്. വാഹനത്തിന്റെ ഉടമയായ അറബ് യുവതിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ തെറ്റ് സമ്മതിച്ചു. രണ്ട് മാസം മുമ്പ് വഴിയില്‍ നിന്ന് കിട്ടിയ കാര്‍ഡാണ് ദുരുപയോഗം ചെയ്തതെന്ന് അവര്‍ വ്യക്തമാക്കി. പാര്‍ക്കിങ് ഫീസുകള്‍ ഒഴിവാക്കാന്‍ അന്നു മുതല്‍ ഈ കാര്‍ഡ് ഉപയോഗിച്ചു വരികയായിരുന്നു. ഔദ്യോഗിക രേഖ ദുരുപയോഗം ചെയ്തതിന് കടുത്ത വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇവരെ തുടര്‍നടപടികള്‍ക്ക് പബ്ലിക് പ്രൊസിക്യൂഷന് കൈമാറി.