അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു

Posted on: July 16, 2018 7:32 pm | Last updated: July 16, 2018 at 7:32 pm
SHARE

അബുദാബി: ഒരാഴ്ചയോളമായി അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. അബുദാബി ഇസ്‌ലാമിക് ബേങ്കില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ചാലാട് കളത്തിന്റെ വിട പുതിയപുരയിലെ കെ പി ജബാറി (47) ന്റേതാണെന്ന് സഹോദരന്‍ മുനീറാണ് തിരിച്ചറിഞ്ഞത്. ആശുപത്രിയിലെത്തിയാണ് മുനീര്‍ മൃതദേഹം തിരിച്ചറിഞ്ഞത്.

ഒരാഴ്ച്ച മുമ്പാണ് ജബാറിനെ കാണാതായത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. അബുദാബി ഇസ്‌ലാമിക് ബേങ്ക് അധികൃതരും അബുദാബി പോലീസില്‍ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. സി എച്ച് അബൂട്ടി- ഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ മാരിയത്ത്. ജാസിം, മര്‍ജാന എന്നിവര്‍ മക്കളാണ്.
മുനീറിനെ കൂടാതെ ഫാസില, ശമീമ, സാബിറ, ഫരീദ എന്നിവര്‍ സഹോദരങ്ങളാണ്.

മരണ വിവരമറിഞ്ഞ് നാട്ടുകാരും സുഹൃത്തുക്കളും ബേങ്ക് ജീവനക്കാരും ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സന്ദര്‍ശിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.