മഴ: കോട്ടയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ചയും അവധി

Posted on: July 16, 2018 6:41 pm | Last updated: July 16, 2018 at 11:43 pm
SHARE

കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. അവധിക്ക് പകരമുള്ള പ്രവൃത്തി ദിവസത്തിന്റെ തീയതി പിന്നീട് അറിയിക്കും.

മഹാത്മാഗാന്ധി സര്‍വകലാശാലാ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ജൂലൈ 16,17 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് പ്രസിദ്ധീകരിക്കും.