അഭിമന്യു വധം: വാര്‍ത്താ സമ്മേളനം നടത്തി പുറത്തിറങ്ങിയ എസ്ഡിപിഐ നേതാക്കള്‍ അറസ്റ്റില്‍

Posted on: July 16, 2018 3:06 pm | Last updated: July 16, 2018 at 11:43 pm
SHARE

കൊച്ചി: മാഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണം നല്‍കിക്കൊണ്ടുള്ള വാര്‍ത്താ സമ്മേളനം നടത്തി എറണാകുളം പ്രസ് ക്ലബ്ബില്‍നിന്നും പുറത്തിറങ്ങിയ എസ്ഡിപിഐ നേതാക്കളെ റോഡില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.

സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ്പ്രസിഡന്റ് എംകെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍, ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്തലി എന്നിവരാണ് അറസ്റ്റിലായ എസ്ഡിപിഐ നേതാക്കള്‍. ഇവര്‍ക്ക് പുറമെ ഇവര്‍ വന്ന വാഹനത്തിലെ ഡ്രൈവര്‍മാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിനെതിരെ നേതാക്കള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. അഭിമന്യു വധത്തില്‍ ആരോപണ വിധേയമായ സംഘടനയാണ് എസ്ഡിപിഐ.