ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്

Posted on: July 16, 2018 10:30 am | Last updated: July 16, 2018 at 2:24 pm

കൊച്ചി: എറണാകുളം വടുതലയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു യുവാവ് മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അരൂക്കുറ്റി പത്മനാഭന്റെ മകന്‍ മനുവാവ(20)യാണ് മരിച്ചത്.

പരുക്കേറ്റ അരൂക്കുറ്റി സ്വദേശിയായ ബിനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരൂക്കുറ്റി ആയിരത്തിയെട്ട് ജംഗ്ഷനിലാണ് അപകടം നടന്നത്.