ജലന്തര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസ്: ഇന്ന് കര്‍ദിനാളിന്റെ മൊഴിയെടുക്കും

Posted on: July 16, 2018 10:18 am | Last updated: July 16, 2018 at 12:29 pm
SHARE

കൊച്ചി: ജലന്തര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസില്‍ അന്വേഷണ സംഘം സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. എറണാകുളം ബിഷപ്പ് ഹൗസില്‍വെച്ചായിരിക്കും കര്‍ദിനാളിന്റെ സമയംകൂടി പരിഗണിച്ച് മൊഴിയെടുക്കുക.

ജലന്തര്‍ ബിഷപ്പ് പീഡിപ്പിക്കുന്നതായി കര്‍ദിനാളിനോടും പാലാ ബിഷപ്പിനോടും കുറുവിലങ്ങാട് പള്ളി വികാരിയോടും പരാതിപ്പെട്ടിരുന്നതായി പീഡനത്തിനിരയായ കന്യാസ്ത്രീ പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തതക്കായി കര്‍ദിനാളിന്റെ മൊഴിയെടുക്കുന്നത്. പാലാ ബിഷപ്പിന്റേയും പള്ളി വികാരിയുടേയും മൊഴി അന്വേഷണ സംഘം നേരത്തെ എടുത്തിരുന്നു. ശക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷമെ കേസില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടതുള്ളുവെന്നാണ് പോലീസിന്റെ തീരുമാനം.