കനത്ത മഴ വ്യാഴാഴ്ചവരെ തുടരും; ആലപ്പുഴയിലും കോട്ടയത്തും മരം വീണ് ട്രെയിന്‍ ഗതാഗതം മുടങ്ങി

Posted on: July 16, 2018 9:31 am | Last updated: July 16, 2018 at 11:43 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദംമൂലം പടിഞ്ഞാറന്‍ കാറ്റ് ശക്തമായതാണ് തെക്കന്‍ ജില്ലകളില്‍ കനത്ത മഴക്ക് കാരണം. അതേ സമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്കെടുതികള്‍ തുടരുകയാണ്.

ആലപ്പുഴയില്‍ തുറവൂര്‍ തീരദേശ പാളത്തില്‍ മരം പാളത്തില്‍ വീണതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മുളന്തുരുത്തിയില്‍ റെയില്‍ പാളത്തില്‍ മരം വീണതിനെത്തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.