Connect with us

International

ഹമാസിനെ ലക്ഷ്യമാക്കി ഇസ്‌റാഈല്‍ ആക്രമണം; രണ്ട് ഫലസ്തീനികള്‍ മരിച്ചു

Published

|

Last Updated

ജറൂസലം: ഹമാസിനെ ലക്ഷ്യമാക്കി ഇസ്‌റാഈല്‍ സൈന്യം ശക്തമായ ആക്രമണം നടത്തിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 2014ലെ ഗാസ യുദ്ധത്തിന് ശേഷം ഇത്ര ശക്തമായ രീതിയില്‍ ഹമാസിനെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നത് ആദ്യമാണെന്നും ഗാസയില്‍ നിന്ന് റോക്കറ്റാക്രമണത്തിനുള്ള പ്രതികാരമെന്ന നിലയിലായിരുന്നു തിരിച്ചടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും 12 പേര്‍ക്ക് പരുക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്‌റാഈലിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ മൂന്ന് ഇസ്‌റാഈല്‍ പൗരന്മാര്‍ക്ക് പരുക്കേറ്റിരുന്നു. റോക്കറ്റാക്രമണം ഉള്‍പ്പടെ 200ലധികം തവണ ഗാസയില്‍ നിന്ന് ഇസ്‌റാഈലിന് നേരെ ആക്രമണമുണ്ടായെന്നാണ് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം.

ഹമാസ് ഉപയോഗിക്കുന്ന സൈനിക കേന്ദ്രങ്ങളെയും ബെയ്തുല്‍ലാഹിയയിലെ ബറ്റാലിയന്‍ ഹെഡ്‌കോര്‍ട്ടിനെയും ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്‌റാഈല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.