Connect with us

Ongoing News

ഗുഡ്‌ബൈ റഷ്യ, ഇനി ഖത്വറില്‍

Published

|

Last Updated

മോസ്‌കോ: റഷ്യ അരങ്ങൊഴിഞ്ഞു. ഇനി ലോകകപ്പ് ഫുട്‌ബോള്‍ ഖത്തറിലേക്ക്. 2022 ല്‍ അറബ് ലോകം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനുള്ള ഔദ്യോഗിക കുടമാറ്റം ഇന്നലെ നടന്നു. റഷ്യയുടെ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ ലോകകപ്പ് പന്ത് ഖത്വര്‍ അധികാരിക്ക് കൈമാറി.

എന്റെ രാജ്യം നല്ല രീതിയില്‍ ലോകകപ്പിനെ വരവേറ്റു. എല്ലാവരും സംതൃപ്തരാണ്, ഞങ്ങളും. ഖത്വറിനും വളരെ മികച്ച ലോകകപ്പ് ചാമ്പ്യന്‍ഷിപ്പ് പ്രദാനം ചെയ്യാനാകും. എന്ത് സഹായം നല്‍കാനും റഷ്യ തയ്യാര്‍ – പുടിന്‍ പറഞ്ഞു.
പ്രസംഗത്തിന് ശേഷം പുടിന്‍ ലോകകപ്പ് പന്ത് ഫിഫ പ്രസിഡന്റ് ജിയോനി ഇന്‍ഫാന്റിനോക്ക് കൈമാറി. ഇന്‍ഫാന്റിനോയാണ് ഖത്വര്‍ ഭരണാധികാരിക്ക് പന്ത് കൈമാറിയത്.
2.3 ദശലക്ഷം ജനവാസമുള്ള ഖത്തര്‍ നാല് വര്‍ഷത്തിന് ശേഷം ലോകവിസ്മയം തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏത് പ്രതിസന്ധിയെയും മറികടന്ന് ഏറ്റവും മികച്ച ലോകകപ്പ് ഒരുക്കുമെന്ന് ഖത്വര്‍ പ്രതിനിധി പറഞ്ഞു.
കാലാവസ്ഥയെ ചൊല്ലിയുള്ള പൊല്ലാപ്പൊക്കെ മറികടന്നാണ് ഖത്വര്‍ ലോകകപ്പ് നടത്താനുള്ള അവകാശം നേടിയെടുത്തത്.

Latest