Connect with us

Ongoing News

ക്യാപ്റ്റനായും കോച്ചായും ലോകകപ്പ്; ദെഷാംപ്‌സ് നടന്നു കയറിയത് ചരിത്രത്തിലേക്ക്....

Published

|

Last Updated

ദെഷാംപ്‌സിനെ എടുത്തുയര്‍ത്തുന്ന താരങ്ങള്‍

ലുഷ്‌കിനി: ക്യാപ്റ്റനായും കോച്ചായും ലോകകപ്പ് കിരീടം സ്വന്തമാക്കുക.. അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത ചരിത്ര നേട്ടത്തിലേക്ക് നടന്നു കയറിയിരിക്കുകയാണ് ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംസ്്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിന് ലോകകിരീടം സമ്മാനിച്ച ക്യാപ്റ്റനാണ് ദെഷാംസ്. ബ്രസീലിന്റെ മാരിയോ സഗാലോയും, ജര്‍മ്മനിയുടെ ഫ്രാന്‍സ് ബെക്കെന്‍ബോവറും മാത്രമാണ് ഇതിന് മുമ്പ് ഫുട്‌ബോള്‍ താരമായും, കോച്ചായും ലോകകപ്പ് നേടിയത്.

മത്സരങ്ങളില്‍ 53 വിജയങ്ങള്‍ ഫ്രഞ്ച് റെക്കോര്‍ഡാണ്. പാരീസില്‍ നടന്ന 2016 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പോര്‍ച്ചുഗലിനോട് തോറ്റതും, ലൈംഗിക അപവാദത്തില്‍ പെട്ട സൂപ്പര്‍താരം കരിം ബെന്‍സെമയെ ടീമിന് പുറത്തിരുത്തിയതും കോച്ചിന് നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

2016 യൂറോയില്‍ പോള്‍ പോഗ്ബയ്ക്ക് പകരം സാമുവല്‍ ഉംറ്റിറ്റിയെ ഇറക്കിയും ദിദിയര്‍ വ്യത്യസ്തനായി. യൂറോ കപ്പിന് ഇറങ്ങിയ ടീമില്‍ നിന്നും ഒന്‍പത് പേര്‍ മാത്രമാണ് ഇക്കുറി ലോകകപ്പ് ടീമില്‍ ഇടംനേടിയത്. മികച്ച താരങ്ങള്‍ക്ക് അവസരം നല്‍കുമെന്നതിന്റെ തെളിവാണ് കൈലാന്‍ എംബാപ്പയും, ലൂകാസ് ഹെര്‍ണാണ്ടസും, ബെഞ്ചമിന്‍ പവാര്‍ഡും കളിക്കളത്തില്‍ തെളിയിക്കുന്നത്.

Latest