Connect with us

Kerala

മഴ: ഏഴ് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Published

|

Last Updated

കോഴിക്കോട് : കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി,പത്തനംതിട്ട, തിരുവനന്തപുരം,കൊല്ലം, എറണാകുളം,കോട്ടയം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയാണ്.

അതേസമയം, പൊതുപരീക്ഷകള്‍,സര്‍വകലാശാല പരീക്ഷകള്‍ തുടങ്ങിയവയക്ക് മാറ്റമില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളത്തെ അവധിക്ക് പകരം ഈ മാസം 21 ന് പ്രവൃത്തി ദിനമായിരിക്കുമെന്ന് കലക്ടര്‍മാര്‍ അറിയിച്ചു. .

Latest