പാര്‍ട്ടിയില്‍ തര്‍ക്കം; രാമായണ മാസാചരണ പരിപാടി കോണ്‍ഗ്രസ് ഉപേക്ഷിച്ചു

Posted on: July 15, 2018 3:28 pm | Last updated: July 16, 2018 at 10:21 am
SHARE

തിരുവനന്തപുരം: പാര്‍ട്ടിയില്‍ തര്‍ക്കമായതിനെത്തുടര്‍ന്ന് രാമായണ മാസാചരണ പരിപാടി കോണ്‍ഗ്രസ് ഉപേക്ഷിച്ചു. പരിപാടിക്കെതിരെ കെ മുരളീധരന്‍ എംഎല്‍എയും വിഎം സുധീരനും പരസ്യനിലപാട് സ്വീകരിച്ചിരുന്നു.

രാമായണ വായനയെ രാഷ്ട്രീയ വത്കരിക്കരുതെന്നും രാമായണ വാരാചരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ലെന്നും സുധീരന്‍ തുറന്നടിച്ചിരുന്നു. നാല് വോട്ടിനായി ദൈവങ്ങളെ ഉപയോഗിക്കരുതെന്ന് കെ മുരളീധരനും നിലപാടെടുത്തതോടെ പരിപാടി ഉപേക്ഷിക്കാന്‍ കെപിസിസിയുടെ വിചാര്‍ വിഭാഗത്തോട് പാര്‍ട്ടി നിര്‍ദേശിക്കുകയായിരുന്നു.