Connect with us

Gulf

ബഹ്‌റൈനില്‍ ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടം തുറന്നു

Published

|

Last Updated

മനാമ: പവിഴ ദീപായ ബഹ്‌റൈനില്‍ ഇന്ത്യന്‍ എംബസി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നിര്‍വ്വഹിച്ചു .ഇന്ത്യന്‍ എംബസി 1973 മുതല്‍ വാടക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്
2013 ഡിസംബറില്‍് അന്നത്തെ വിദേശ കാര്യ മന്ത്രിയായിരുന്ന സല്‍മാന്‍ ഖുര്‍ഷിദാണ് പുതിയ എംബസി കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചത് .ഇന്ത്യന്‍ ആര്‍ക്കിടെക്ചര്‍, കണ്‍സള്‍ട്ടിങ് എഞ്ചിനീയര്‍മാരാണ് കെട്ടിടം രൂപകല്‍പന ചെയ്തിരിക്കുന്നത് .

ചരിത്രപരമായ ഇന്ത്യ-ബഹ്‌റൈന്‍ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള വാസ്തു ശില്‍പ രീതിയില്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ മന്‍സൂരി കോണ്‍ട്രാക്ടിംഗ് കമ്പനിയാണ് 7,598 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് .കോണ്‍സുല്‍ ഓഫീസ്,ലൈബ്രറി, ഇന്റര്‍വ്യൂ ഹാള്‍ , ലേബര്‍ സെക്ഷന്‍ ഹാള്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍ എന്നീ സൗകര്യങ്ങളും പുതിയ എംബസി കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, ബഹ്‌റൈനിലെ ഇന്ത്യന്‍ സ്ഥാനപതി അലോക് കുമാര്‍ സിന്‍ഹ മറ്റ് മുതിര്‍ന്ന ഉദോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു

Latest