അഭിമന്യു വധം: കൊലയാളി സംഘത്തിലെ ഒരാള്‍ പിടിയില്‍

Posted on: July 15, 2018 12:59 pm | Last updated: July 15, 2018 at 6:34 pm
SHARE

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു പ്രതികൂടി പൊലീസ് പിടിയിലായി.ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനും ആലുവ എടത്തല സ്വദേശിയുമായ ആദില്‍ ആണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ആദില്‍. കൊലപാതക സംഘത്തിലെ ആദ്യ പ്രതിയെയാണ് ഇപ്പോള്‍ പോലീസ് പിടികൂടിയിരിക്കുന്നത്. എന്ത് വിലകൊടുത്തും ചുമരെഴുത്തു നടത്താനായിരുന്നു നിര്‍ദേശമെന്നും അതിനാല്‍ ആയുധങ്ങളുമായാണ് തങ്ങളെത്തിയതെന്നും ആദില്‍ പോലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. കോളജിലെ ചുമരെഴുത്ത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

അഭിമന്യു വധക്കേസിലെ മുഖ്യപ്രതികളെ പിടികൂടാനാകാത്തത് പോലീസിനെതിരെ വലിയ വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നു. പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ എഐഎസ്ഫ് അടക്കുമുള്ള സംഘടനകള്‍ രംഗത്തുവന്നത് സര്‍ക്കാറിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. നേരത്തെ കേസില്‍ മൂന്ന് പ്രതികളെ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പടികൂടി പോലീസിന് കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here