ജലന്തര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം: കന്യാസ്ത്രീയുടെ പരാതി ലഭിച്ചില്ലെന്ന കര്‍ദിനാളിന്റെ വാദം പൊളിയുന്നു

Posted on: July 15, 2018 11:44 am | Last updated: July 15, 2018 at 2:21 pm
SHARE

കോട്ടയം: ജലന്തര്‍ ബിഷപ്പ് പീഡിപ്പിച്ചതായി കന്യാസ്ത്രീ രേഖാമൂലം പരാതി നല്‍കിയില്ലെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം പൊളിച്ചുകൊണ്ട് കന്യാസ്ത്രീ നല്‍കിയ കത്തിന്റെ പകര്‍പ്പ് പുറത്തായി. ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വഴിവിട്ട പെരുമാറ്റം സംബന്ധിച്ച് 2017 ജൂലൈ 11 ന് കന്യാസ്ത്രീ കര്‍ദിനാളിന് നല്‍കിയ കത്താണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

ബിഷപ്പിന്റെ പെരുമാറ്റം ആസഹനീയമാണെന്നും ബിഷപ്പ് നേരിട്ടും ഫോണിലൂടെയും അപമാനിക്കുന്നുവെന്നും കത്തില്‍ പറയുന്നു. ബിഷപ്പിന്റെ ചെയ്തികളാല്‍ സഭ വിട്ട് പോകാന്‍വരെ ആലോചിക്കുകയാണ്. കര്‍ദിനാളിനെ നേരില്‍ക്കണ്ട് പരാതി പറയാന്‍ ആഗ്രഹമുണ്ടെന്നും വിഷയത്തില്‍ ഇടപെടണമെന്നും കന്യാസ്ത്രീ കര്‍ദിനാളിനയച്ച കത്തില്‍ പറയുന്നു. എന്നാല്‍ ലൈംഗിക പീഡനം സംബന്ധിച്ച് സീറോ മലബാര്‍ സഭ ആര്‍ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കന്യാസ്ത്രീ പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു സഭ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന കത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here