ധനകാര്യ സ്ഥാപന ഉടമയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം: പ്രതി പിടിയില്‍

Posted on: July 15, 2018 10:40 am | Last updated: July 15, 2018 at 6:37 pm
SHARE

കോഴിക്കോട് : ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പുതുപ്പാടി കൈതപ്പൊയിലില്‍ മലബാര്‍ ഫിനാന്‍സ് എന്ന സ്ഥാപനം നടത്തുന്ന കുപ്പായക്കോട് ഇളവക്കുന്നേല്‍ കുരുവിള (സാജു- 52) യെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആലപ്പുഴ സ്വദേശി സുമേഷ് ആണ് പിടിയിലായത്. തിരൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്. പണം മോഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് കൊലപാതകമെന്നാണ് സൂചന. .

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് കൈതപ്പൊയില്‍ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണപ്പണയത്തിന്മേല്‍ പണം കടം കൊടുക്കുന്ന സ്ഥാപനത്തിലെത്തിയ യുവാവ് കുരുവിളയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ കുരുവിള മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here