Connect with us

Kerala

സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ വ്യാപക മഴ ; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

Published

|

Last Updated

തിരുവനന്തപുരം: അടുത്ത ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് വ്യാപകമായി മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ 45കി.മി വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുമുണ്ട്.

ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്ന് ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ കരുപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കരമാന്‍ തോടിലൂടെ പനമരം പുഴയിലേക്കാണ് വെള്ളം തുറന്നുവിടുക.

Latest