Connect with us

Gulf

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി; ആദ്യ സംഘത്തില്‍ 410 പേര്‍

Published

|

Last Updated

മദീന: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ഇന്ത്യയില്‍ നിന്നുള്ള പ്രഥമ ഹജജ് തീര്‍ത്ഥാടക സംഘം പുണ്യഭൂമിയിലെത്തി. ഡല്‍ഹിയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടക സംഘമാണ് മദീനയിലെത്തിയത്.

പ്രവാചക നഗരിയിലെ പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘത്തെ സഊദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ്, സഊദി ഹജ്ജ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ റോസാപൂക്കളും മധുരവും നല്‍കി സ്വീകരിച്ചു.

ആദ്യ സംഘം ഒരാഴ്ചയോളം മദീനയില്‍ ചിലവഴിക്കും, ശേഷം ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി മക്കയിലെത്തും. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ക്ക് മദീനയിലെ മസ്ജിദുന്നബവിക്ക് സമീപം തന്നെയാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ ആഗസ്ത് ആദ്യ വാരത്തില്‍ ജിദ്ദയിലാണ് ഇറങ്ങുക.

സിറാജ് പ്രതിനിധി, ദമാം