അഭിമന്യു വധം : പോലീസ് നിഷ്‌ക്രിയമെന്ന് എഐഎസ്എഫ്

Posted on: July 14, 2018 9:39 pm | Last updated: July 15, 2018 at 11:03 am
SHARE

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാനപ്രതികളുടെ അറസ്റ്റ് വൈകുന്നത് പോലീസിന്റെ നിഷ്‌ക്രിയത്വമാണ് കാണിക്കുന്നതെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രധാന പ്രതികള്‍ വിദേശത്തേക്ക് കടന്നുവെന്ന പോലീസിന്റെ കണ്ടെത്തല്‍ കുറ്റകരമായ അനാസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നത്.

കേസില്‍ ഇപ്പോള്‍ അറസ്റ്റിലായവര്‍ വിദ്യാര്‍ഥികള്‍ പോലീസിന് കൈമാറിയവരാണ്. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് മത തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനത്തിന് സഹായകരമാകും. വര്‍ഗീയ ശക്തികള്‍ സാഹചര്യം മുതലെടുക്കുകയും ചെയ്യും. അഭിമന്യു വധക്കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്ത് മാത്യകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും നിഷ്‌ക്രിയത്വം വെടിയണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ജെ അരുണ്‍ ബാബുവും സെക്രട്ടറി ശുഭേഷ് സുധാകരനും പ്രസ്താവനയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here