ഭീഷണിപ്പെടുത്തി പണം കൈക്കലാക്കല്‍: നക്‌സലേറ്റിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

Posted on: July 14, 2018 8:49 pm | Last updated: July 14, 2018 at 8:49 pm
SHARE

ലത്തേഹര്‍ : പണം നല്‍കാത്തതിന് കരാറുകാരനെ ആക്രമിച്ച നക്‌സലേറ്റ് പ്രവര്‍ത്തകനെ നാട്ടുകാര്‍ തല്ലിക്കൊന്നു. മര്‍ദനമേറ്റ മറ്റൊരു നക്‌സലേറ്റ് ഗുരുതരാവസ്ഥയില്‍ . ജാര്‍ഖണ്ഡിലെ ബറിയാത്തു ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ശൗചാലയങ്ങളുടെ നിര്‍മാണ ജോലികള്‍് കരാറെടുത്ത ബീരേന്ദ്ര സിംഗിനോട് 15,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് നക്‌സലേറ്റുകള്‍ വീട്ടിലെത്തി. പണം നല്‍കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് അഞ്ച് പേരടങ്ങുന്ന സംഘം സിംഗിനെ ക്രൂരമായി മര്‍ദിച്ചു.

മര്‍ദനത്തില്‍നിന്നും രക്ഷപ്പെട്ട് പുറത്തേക്കോടിയ സിംഗിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ നക്‌സലുകളെ പിടികൂടി. ഇതില്‍ മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് രണ്ട് പേരെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് തല്ലുകയായിരുന്നു. ഇതില്‍ ഒരാള്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here