ഹജ്ജ് 2018: ആദ്യ വിദേശ സംഘം ജിദ്ദയിലെത്തി

Posted on: July 14, 2018 8:12 pm | Last updated: July 14, 2018 at 8:12 pm
SHARE

ജിദ്ദ : ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്കുള്ള ആദ്യ വിദേശ ഹജ്ജ് സംഘം ജിദ്ദയിലെത്തി.
ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ബംഗഌദേശില്‍നിന്നുള്ള 419 പേരുടെ ആദ്യ സംഘത്തെ ഹജ്ജ്് ടെര്‍മിനലില്‍ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ ഹമദ് അല്‍ ബസാം മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു .

ആദ്യ സംഘത്തിലെ ഹാജിമാര്‍ക്കു സംസവും , സമ്മാനങ്ങളും നല്‍കിയാണ് സ്വീകരിച്ചത് .ഹാജിമാരുടെ തിരക്ക് കുറക്കുന്നതിന് ഇത്തവണ 192 പാസ്‌പോര്‍ട്ട് കൗണ്ടറുകളാണ് കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്